കളിതൊട്ടിലിലാടി
കളിമണണിലിഴഞ്ഞ്
കളമൊഴിയുന്നുവോ
സ്കൂള്‍ വരാന്തയിലുമീ
കലാലയ വേദിയിലും !
കവിതയായി ,കനക
സ്വപ്നമായ് പിന്നെ
മിഴിക്കോണിലിടയും
മധുര ഭാഷയായ്
ആദ്യ രാത്രി വിരിയും
രതിയായകലുന്നുവോ !
ഒട്ടി വലിഞ്ഞ ദേഹവും
കുഴിഞ്ഞ കണ്ണുകളും
നിലത്തെന്തോ തിരയും
കൈവിരല്‍ കുമ്പിളും
തേടുന്നതെന്തെന്നറിയെ
രംഗമോഴിയുന്നുവോ !
അസ്തമിച്ച പകലും
തിളങ്ങും കടലുമീ
പുഴവക്കും , വയലും
താണ്ടി മടങ്ങും വഴി
മേല്ലെയുണരും ചന്ദ്ര
പ്രഭയ്ക്കകബടിയാകും
തരകങ്ങളില്‍ മിഴി
പരതി നടക്കവെ
പഴയൊരു ഗാനം പോലെന്നെ
തഴുകിയുണര്‍ത്തിയകലുന്നുവോ !
പ്രഭാതമായുണര്‍വ്വിന്‍
രാഗ വീചികളായ്
സല്ലപിച്ചു മടങ്ങും
സതീര്ഥ്യനല്ലെന്കിലും
ഇല്ലിനിയോരിക്കലും
നിന് പരിമളമീ പാരില്‍
സൌഹ്രദ സാന്നിദ്ധ്യവും
സംവേദനവും........!
2 അഭിപ്രായങ്ങൾ:
ആശംസകള്‍...
കുറച്ചു കൂടി നന്നായി എഴുതാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. വരികള്‍ക്ക് കുറച്ചു കൂടി തെളിമ വരട്ടെ. വാചാലതയില്ലാതെ ശ്രദ്ധിക്കുക അക്ഷര തെറ്റും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ