പേജുകള്‍‌

2011, ജൂലൈ 15, വെള്ളിയാഴ്‌ച

വേശ്യ



പൂവായ് പിറന്നതവളുടെ കുറ്റം
 കരി വണ്ടുകള്‍ ഒത്തിരി
 വട്ടം ചുറ്റിയെങ്കിലും
 സൂര്യ താപത്തിലുംമഴക്കാറ്റിലും
വാടി വീഴാതെ നിന്നതവളുടെ കുറ്റം.


സുഗന്ധ പൂരിതമാം
കുറച്ചു ദിനങ്ങളാണെങ്കിലും
മുള്‍ മുനകള്‍ കാവല്‍ നില്‍ക്കും
ഗമയാലോത്തിരി നടിച്ചു.
ഒളിച്ചിരുന്നൊരു നാള്‍
 തേന്‍ മൊത്തി കുടിച്ചു 
കടന്നു പോയ
കരി വണ്ടിന്‍ മുഖമോര്‍ക്കാന്‍
അവളേറെ ശ്രമിച്ചു.
വെണ്‍ പ്രഭാ പൂരത്തിലും
 തേന്‍ നുകര്‍ന്ന രസത്താല്‍
മിഴി അടഞ്ഞു പോയതവളുടെ കുറ്റം.


ഇന്നവള്‍ യവ്വനത്തിന്‍ ഇതള്‍ വാടി
ആര്‍ക്കും വേണ്ടാതാലയങ്ങളില്‍
കൊഴിഞ്ഞ് കിടപ്പുണ്ട്
പാതയോരങ്ങളില്‍
പാത സ്പര്‍ശമേറ്റ്
ചതഞ്ഞു കിടപ്പുണ്ട്.
മണ്ണിന്‍ മാറില്‍
വിരിമാറുയര്‍ത്തി തുടിച്ചു നില്‍ക്കും
 പുതിയ പൂവിനെ നോക്കി
വിങ്ങും ഹൃദയത്താല്‍
അവളോതി
ഒരു പൂവായ് നീ എന്തിനു പിറന്നു.
                                ******************************************