വഴി വക്കിലോ അതോ നിദ്രയിലോ
കണിക്കൊന്ന പൂത്ത മേടത്തിലോ
ചിങ്ങം വിടര്‍ത്തിയ അത്തക്കളത്തിലോ
സഹ്യനെ തഴുകി വരും
പുലര്‍ വെട്ടത്തിലോ
കതിരുലഞ്ഞ പാടത്തിലോ
നിലാവലിഞ്ഞ കയലോളത്തിലൊ
തിരയെടുത്ത മന്‍വീട്ടിലോ
കടലിലാഴ്ന്ന സന്ധ്യയിലൊ
ജീവിതം നിറമേകിയ മണലാരണ്യത്തിലൊ
ഒട്ടകം തേടും മരുപ്പച്ചയിലൊ
സഖിയുടെ സ്നേഹാശ്രുക്കള്‍ വീണ
കടലാസ്സിലോ
നാളെയുടെ വിജയത്തിനായ്
പൊരുതിയഴിച്ച വിലങ്ങിലോ
പ്രാര്‍ത്ഥനക്കിരുന്ന തുണ്ട് പായയിലോ
തലച്ചോര്‍ തിന്ന പ്രത്യയ ശാസ്ത്രത്തിലോ
അറിയില്ല അറിയില്ലെനിക്ക്
എവിടെയണെന്‍ സ്വപ്നത്തിന്‍
വിത്ത് പാകനിരുന്നത്.
ഓര്‍മ്മയ്ക്ക് നിറമേകി വിണ്ണില്‍
ഓമന തിങ്കളായ് വന്നണഞ്ഞ
പൊന്നോമല്‍ കുഞ്ഞിന്‍ മുഖം
കൊച്ചരിപ്പല്ലിന്‍ വെണ്മ തുകിയ
ചിരിയിണക്കത്തിലെന്‍ ഹൃദയം
രചിച്ച പുത്തന്‍ പ്രതീക്ഷകള്‍
മാറോട് ചേര്‍ത്ത് ഞാന്‍
പുതു സ്വപ്‌നങ്ങള്‍ കോര്‍ക്കുന്നു
***** ***** *****