ജീവന്റെ തുടിപ്പറിഞ്ഞ സ്നേഹമേ
നീ പോയ് മറഞ്ഞ വഴിയിലാ
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടാവും
രാക്കിളികള്‍ കരയുന്നുണ്ടാവും
പയ്യെ,നീയിന്നുപേക്ഷിച്ചവര്
സ്നേഹത്തിനായ് കൊതിക്കും
നിന്റെ ജീവനെടുത്തവരെ ശപിക്കും
അപ്പോഴും 'ദൈവ നിശ്ചയമെന്നു'ചൊല്ലി
നീ അവരെ ആശ്വസിപ്പിക്കും
അതെ,പെയ്യുന്ന മഴയും
മഞ്ഞു മേഘങ്ങളും ,ചെറു വെയിലും
നിന് ആശ്വാസ വാക്കു ചൊരിയും.
ഇനിയിന്നു ഞാനുച്ചരിക്കുന്ന
വാക്കുകളെനിക്കു മാത്രമല്ല
നിന്റെ സ്വര്‍ഗത്തില്‍ കത്തി നില്ക്കും
മെഴുതിരി വെട്ടം പോലെ
നിനക്കൊപ്പം നീങ്ങിയ ആയിരങ്ങള്‍ പോലെ
ആത്മ പ്രകാശമായ് നിന് കാലടികള്‍
പകര്‍ന്ന വഴി തിരയും.