പേജുകള്‍‌

2010, ജൂൺ 7, തിങ്കളാഴ്‌ച

ഫോട്ടോഗ്രാഫര്‍

നിറങ്ങളുടെ സൌന്ദര്യത്തില്‍
ലയിക്കുന്നതിനു മുന്‍പ്
ഞാന്‍ ആരായിരുന്നു.
ഓര്‍ത്തെടുക്കാന്‍
ഒരുപാടു ഉണ്ടെങ്കിലും
കറുപ്പാണ് എന്നില്‍ നിറങ്ങള്‍
തേടാന്‍ പ്രേരിപ്പിച്ചത്.

കറുപ്പിന് എഴഴകാണെന്ന്
അമ്മ മുരണ്ടെങ്കിലും
കാക്കയെ കല്ലെറിഞ്ഞവരുടെ
കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
കണ്ണിലെ കൃഷ്ണമണികളോ
പത്രത്താളിലെ അക്ഷരങ്ങളോ
നിലവില്ലാത്ത രാത്രികളൊ
എന്റെ സൌന്ദര്യ ബോധത്തെ അലട്ടിയില്ല.

മത ചിഹ്നമായി പച്ചയനിഞ്ഞതും
രാഷ്ടീയം ചുവപ്പിച്ചതും
രാഷ്ട പതാക ത്രിവര്‍ണ്ണം ആയതും
ഞാനറിയാതെ ആയിരുന്നു.

വെള്ളത്തിന്‌ നിറം ഇല്ലെന്നു
ആരോ പറഞ്ഞു,
പാല്‍ ചായക്ക്
മരിഭൂമിയുടെ നിറം ആണ്.
കാപ്പി പര്‍വ്വതത്തിന്റെയും,
വെളുപ്പിനെ ഉപമിക്കാന്‍
പാലല്ലാതെ മറ്റെന്തു.

ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നത്‌
വിവിധ നിറങ്ങളുടെ കൂട്ടാണ്.
രക്തം തെരുവില്‍ രൂപം മാറുന്നത്
മനുഷ്യന്‍ നിറം മാറുന്നത് പോലെ
നിസ്സാരം,
എന്റെ നിറക്കൂട്ടില്‍ 

പ്രകൃതിയുടെ    സൌന്ദര്യത്തിനപ്പുറത്തു
വേറൊന്നുമില്ല.
സൂര്യനും ചന്ദ്രനും ഇടയില്‍
രൂപാന്തരം വരുന്നവ
തളിരിലയ്ക്കോ ,പഴുത്തിലക്കോ
അതോ ഉണങ്ങിയ ഇലക്കോ
നല്ല നിറമെന്നു ചോദിക്കുന്നത് പോലെ
കാലാന്തരത്തിലെ കാഴ്ചയാണ്
നമ്മളില്‍ നിറം വെയ്പിക്കുന്നത്
കാശി തുമ്പ ചിരിച്ചപ്പോഴും
തുമ്പപ്പൂ ജനിച്ചപ്പോഴും
ആയുസ്സിന്റെ നീളം ആരും
ചോദിച്ചില്ല.
നിറങ്ങളുടെ ആയുസ്സ്
ചിരിച്ചു തീരുന്നതിനു മുന്‍പ് അളന്നെടുക്കണം