പേജുകള്‍‌

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ആല്‍ബം

ഓര്‍മ കുരുക്കിലോരാല്‍ബം... ..... കണിയാപുരം നൗഷാദ്
ഒരു നാള്‍ മറിച്ച നേരം
രാഗം പകര്‍ന്ന വഴിയോ
രവി താണ കടലോ
മിഴിക്കോണില്‍ വീണ
മുഖത്തിനരികെ

ചില്ലിട്ട ചിത്രങ്ങള്‍ മാഞ്ഞെക്കിലും
ചിതലരിക്കാതെ വെച്ചൊരീ
ആല്‍ബത്താളുമെന്നോര്‍മ്മയും
ആത്മ നൊമ്പരമായ്‌ തീര്‍ന്നു
ഉള്ളിലെ പൂമേട വിരിഞ്ഞെന്കിലും
ഉലകം തിരിഞ്ഞ നാളിലീ
മൊട്ടിട്ട സ്നേഹം കൊഴിഞ്ഞു
മനമെങ്ങോ വേറിട്ടു നിന്നു.
പകല്‍ കിനവുപോല്‍
പതിയെ മടക്കിയെന്‍ ആല്‍ബം

ഗസല്‍ രാവ്

ഗസല്‍ പക്ഷികള്‍ പാടുന്നു ....കണിയാപുരം നൗഷാദ്
ഗസല്‍ പക്ഷികള്‍ പാടുന്നു ............
നിഴലുളള രാവുകളുണരുന്നു
ഞാനുമെന്‍ സഖിയും
ഹ്രദയം ചേര്‍ത്ത് വെച്ചൊരു
മാരിവില്ലൊരുക്കുന്നു.
മാരിവില്ലില്‍ കോര്‍ത്ത
മാനസ്സ സ്വപ്‌നങ്ങള്‍
മാനമായ് , മൌനമായ്‌.......
മണ്ണില്‍ നനഞ്ഞൊരു വിത്തായ്
ഹ്രദയത്തില്‍് തന്നെ പകുത്തു
ഹ്രദയം പകുത്ത നമ്മള്‍ തന്‍ പൂങ്കാവില്‍
എത്ര പൂക്കള്‍ വിരിഞ്ഞു
വിരിഞ്ഞ പൂക്കള്‍ തന്‍
നറുമണമൊക്കെയും
എത്ര ദിനങളറിഞ്ഞു
ദിനങ്ങളില്‍് നാമറിഞ്ഞ സത്യങ്ങളൊക്കെയും
കണ്ണിലെ പ്രകാശമാണെന്നറിഞ്ഞു
രാത്രി തന്‍ പ്രഭാതമെന്നറിഞ്ഞു.

റംസാന്‍ നിലാവ്‌

ഭക്തി ഗാനം
റംസാന്‍ നിലാവ്‌
രചന : കണിയാപുരം നൗഷാദ്
മ്യൂസിക്‌ : എഫ്‌ .സലിം കണിയാപുരം
പാടിയത്‌ : അജയ് തിലക്

റംസാന്‍ നിലാവിന്‍ പെരുമയില്‍
തക്ക്ബീര്‍ ധ്വനികളുയര്‍ന്നീടവെ (2 )
മനസ്സിന്റെ മരുക്കയത്തിലെങ്ങോ
ഖഅബാലയത്തിന്‍ ചിത്രം തെളിഞ്ഞു (2 )
റംസാന്‍ നിലാവിന്‍ ........
ഒരു പ്രദക്ഷിണ മോഹം വിരിഞ്ഞു
അതൊരു സ്വപ്നമണെന്നറിഞ്ഞു ....(2
ജീവിതത്തിന്റെ പ്രാര്‍തഥന യുഗത്തില്‍
ജന്മം നല്കി അനുഗ്രഹിച്ചു
റംസാന്‍ നിലാവിന്‍ ....
മധുര മംഗല്യ സാഫല്യവും
മക്കളനുഭവിക്കും സൗഭാഗ്യവും (2
മറവിയില്ലെങ്കിലും എന്‍ മനസ്സില്‍
എപ്പോഴോ പ്രതിഷ്ടിച്ച മോഹം (2
റംസാന്‍ നിലാവിന്‍...
ഇന്നല്ലെങ്കില്‍ നാളെ വരും
എനിക്കുമാ ശ്രേഷ്ട ഭൂമിയിലെത്താന്‍ (2
ദിനമേറെ ബാക്കിയുണ്ടാവുമോ
സ്വപ്നം ഇല്ലെങ്കിലെന്തു ജീവിതം
റംസാന്‍ നിലാവിന്‍ .....