പേജുകള്‍‌

2021, ജൂലൈ 10, ശനിയാഴ്‌ച

കവിത

 കവിത

,,,,,,,,,,,,,,,


ജനിക്കാൻ അല്പസമയം 

ജാര സന്ധതിയല്ലെന്ന് 

ഉറപ്പിക്കാൻ വിധി കാത്ത് 

ഉറക്കമൊഴിയുന്ന സമയം 

ഉന്മാദ വിഷക്കാറ്റിൽ 

ഉഷ്ണ മൊഴിയായ് 

വിലാപമായ് വിരിയും 

വിത്തിന് കുട പിടിക്കും 

മഴക്കാറു പോലൊത്തിരി 

മനസ്സ് പെയ്തൊഴിയുന്നു .


ഇവിടെയീ മൺ ചിരാതുകൾ 

ഇണചേർന്ന്  നൽകും വെൺമയിൽ 

ഇന്നീ പുഴ ഒഴുകും തെളി നീരിൽ 

ഒന്നൊഴുകി കുളിർ കൂടാൻ 

വന്നൊരു പേമാരിയിൽ 

വലതു കാൽ വെച്ചൊരു യാത്ര 

വാ മൊഴികളിലൊതുങ്ങില്ല 

വരമൊഴിയിലിണങ്ങും 

nക്ഷത്രം പോൽ തിളങ്ങും 

നിഴൽ പോൽ ഒടുങ്ങും 

നാരകം പോൽ മണക്കും 

നാൽ കവലകൾ ചുവക്കും 

കനവുകൾ കനക്കും 

കുറുബി നീയെന്നിലലിയും .


ചിരിക്കട്ടെ ഞാൻ 

ചിരിയിതളിൽ ഒരു മലർ വിരിയട്ടെ 

ചിന്തകൾ ചിറക് വെക്കട്ടെ 

ചാരുതയിലിക്കവിത പക്ഷി 

ചില്ലകൾ ചെക്കേറട്ടെ 

ചിരി മായാതെ വന്നു പോകട്ടെ 

          

           ........... ........   .........      ......... .

2019, ജൂലൈ 11, വ്യാഴാഴ്‌ച

കവിത

കവിത
,,,,,,,,,,,,,,,

ജനിക്കാൻ അല്പസമയം
ജാര സന്ധതിയല്ലെന്ന്
ഉറപ്പിക്കാൻ വിധി കാത്ത്
ഉറക്കമൊഴിയുന്ന സമയം
ഉന്മാദ വിഷക്കാറ്റിൽ
ഉഷ്ണ മൊഴിയായ്
വിലാപമായ് വിരിയും
വിത്തിന് കുട പിടിക്കും
മഴക്കാറു പോലൊത്തിരി
മനസ്സ് പെയ്തൊഴിയുന്നു .

ഇവിടെയീ മൺ ചിരാതുകൾ
ഇണചേർന്ന്  നൽകും വെൺമയിൽ
ഇന്നീ പുഴ ഒഴുകും തെളി നീരിൽ
ഒന്നൊഴുകി കുളിർ കൂടാൻ
വന്നൊരു പേമാരിയിൽ
വലതു കാൽ വെച്ചൊരു യാത്ര
വാ മൊഴികളിലൊതുങ്ങില്ല
വരമൊഴിയിലിണങ്ങും
nക്ഷത്രം പോൽ തിളങ്ങും
നിഴൽ പോൽ ഒടുങ്ങും
നാരകം പോൽ മണക്കും
നാൽ കവലകൾ ചുവക്കും
കനവുകൾ കനക്കും
കുറുബി നീയെന്നിലലിയും .

ചിരിക്കട്ടെ ഞാൻ
ചിരിയിതളിൽ ഒരു മലർ വിരിയട്ടെ
ചിന്തകൾ ചിറക് വെക്കട്ടെ
ചാരുതയിലിക്കവിത പക്ഷി
ചില്ലകൾ ചെക്കേറട്ടെ
ചിരി മായാതെ വന്നു പോകട്ടെ
          //
           ........... ........   .........      ......... .

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഓർമ്മയുള്ള കാലം

തിരി തെളിക്കാതിരുന്നതും 

തിരി തെളിക്കാനുള്ളതും 

മന്നസ്സിലാകുന്ന കാലം 

ഓർമ്മയുള്ള  കാലം 


മനസ്സ് നിറഞ്ഞ് 

കനവെരിയുന്നതും  

നിനമറിഞ്ഞു  മനസ്സ് 

എരിയുന്നതും 

കാണാൻ കരുത്തുള്ള കാലം 

ഓർമ്മയുള്ള  കാലം 


കരുണയുടെ  സാന്ധ്വനം  

കണ്ണിൽ  വിരിയുന്നതും 

ക്രൂര വിനോദത്തിൽ 

മരവിച്ചവരും  

നിഴലായ്  മാറുന്ന കാലം 

ഓർമ്മയുള്ള  കാലം 

 

നിർ വികാരനായ്  

നിശബ്ദ  വ്യാസനായ്  

ശയന  ഗ്രഹത്തിൽ  

ആശ്വസിക്കുന്ന  കാലം 

  ഓർമ്മയിലുള്ള  കാലം

മറന്ന   കാലം 


2011, ജൂലൈ 15, വെള്ളിയാഴ്‌ച

വേശ്യ



പൂവായ് പിറന്നതവളുടെ കുറ്റം
 കരി വണ്ടുകള്‍ ഒത്തിരി
 വട്ടം ചുറ്റിയെങ്കിലും
 സൂര്യ താപത്തിലുംമഴക്കാറ്റിലും
വാടി വീഴാതെ നിന്നതവളുടെ കുറ്റം.


സുഗന്ധ പൂരിതമാം
കുറച്ചു ദിനങ്ങളാണെങ്കിലും
മുള്‍ മുനകള്‍ കാവല്‍ നില്‍ക്കും
ഗമയാലോത്തിരി നടിച്ചു.
ഒളിച്ചിരുന്നൊരു നാള്‍
 തേന്‍ മൊത്തി കുടിച്ചു 
കടന്നു പോയ
കരി വണ്ടിന്‍ മുഖമോര്‍ക്കാന്‍
അവളേറെ ശ്രമിച്ചു.
വെണ്‍ പ്രഭാ പൂരത്തിലും
 തേന്‍ നുകര്‍ന്ന രസത്താല്‍
മിഴി അടഞ്ഞു പോയതവളുടെ കുറ്റം.


ഇന്നവള്‍ യവ്വനത്തിന്‍ ഇതള്‍ വാടി
ആര്‍ക്കും വേണ്ടാതാലയങ്ങളില്‍
കൊഴിഞ്ഞ് കിടപ്പുണ്ട്
പാതയോരങ്ങളില്‍
പാത സ്പര്‍ശമേറ്റ്
ചതഞ്ഞു കിടപ്പുണ്ട്.
മണ്ണിന്‍ മാറില്‍
വിരിമാറുയര്‍ത്തി തുടിച്ചു നില്‍ക്കും
 പുതിയ പൂവിനെ നോക്കി
വിങ്ങും ഹൃദയത്താല്‍
അവളോതി
ഒരു പൂവായ് നീ എന്തിനു പിറന്നു.
                                ******************************************

2010, ജൂൺ 7, തിങ്കളാഴ്‌ച

ഫോട്ടോഗ്രാഫര്‍

നിറങ്ങളുടെ സൌന്ദര്യത്തില്‍
ലയിക്കുന്നതിനു മുന്‍പ്
ഞാന്‍ ആരായിരുന്നു.
ഓര്‍ത്തെടുക്കാന്‍
ഒരുപാടു ഉണ്ടെങ്കിലും
കറുപ്പാണ് എന്നില്‍ നിറങ്ങള്‍
തേടാന്‍ പ്രേരിപ്പിച്ചത്.

കറുപ്പിന് എഴഴകാണെന്ന്
അമ്മ മുരണ്ടെങ്കിലും
കാക്കയെ കല്ലെറിഞ്ഞവരുടെ
കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
കണ്ണിലെ കൃഷ്ണമണികളോ
പത്രത്താളിലെ അക്ഷരങ്ങളോ
നിലവില്ലാത്ത രാത്രികളൊ
എന്റെ സൌന്ദര്യ ബോധത്തെ അലട്ടിയില്ല.

മത ചിഹ്നമായി പച്ചയനിഞ്ഞതും
രാഷ്ടീയം ചുവപ്പിച്ചതും
രാഷ്ട പതാക ത്രിവര്‍ണ്ണം ആയതും
ഞാനറിയാതെ ആയിരുന്നു.

വെള്ളത്തിന്‌ നിറം ഇല്ലെന്നു
ആരോ പറഞ്ഞു,
പാല്‍ ചായക്ക്
മരിഭൂമിയുടെ നിറം ആണ്.
കാപ്പി പര്‍വ്വതത്തിന്റെയും,
വെളുപ്പിനെ ഉപമിക്കാന്‍
പാലല്ലാതെ മറ്റെന്തു.

ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നത്‌
വിവിധ നിറങ്ങളുടെ കൂട്ടാണ്.
രക്തം തെരുവില്‍ രൂപം മാറുന്നത്
മനുഷ്യന്‍ നിറം മാറുന്നത് പോലെ
നിസ്സാരം,
എന്റെ നിറക്കൂട്ടില്‍ 

പ്രകൃതിയുടെ    സൌന്ദര്യത്തിനപ്പുറത്തു
വേറൊന്നുമില്ല.
സൂര്യനും ചന്ദ്രനും ഇടയില്‍
രൂപാന്തരം വരുന്നവ
തളിരിലയ്ക്കോ ,പഴുത്തിലക്കോ
അതോ ഉണങ്ങിയ ഇലക്കോ
നല്ല നിറമെന്നു ചോദിക്കുന്നത് പോലെ
കാലാന്തരത്തിലെ കാഴ്ചയാണ്
നമ്മളില്‍ നിറം വെയ്പിക്കുന്നത്
കാശി തുമ്പ ചിരിച്ചപ്പോഴും
തുമ്പപ്പൂ ജനിച്ചപ്പോഴും
ആയുസ്സിന്റെ നീളം ആരും
ചോദിച്ചില്ല.
നിറങ്ങളുടെ ആയുസ്സ്
ചിരിച്ചു തീരുന്നതിനു മുന്‍പ് അളന്നെടുക്കണം 






 

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കര്‍ഷകന്‍

കാറ്റിന്റെ വേഗം അളക്കാന്‍
ഇറങ്ങിയ തുവാല
കടലിന്റെ ആഴമറിഞ്ഞ്
തിരിച്ചു വന്നത്
പാടത്തു പാകിയ
കര്ഷക മനസ്സുപോലെ.
കഥകള്‍ ഒരുപാടുണ്ട്
ആകാശത്തോളം
ഭുമിയോളം
കടലോളം;
എന്നാലും
വിഷണ്ണനായ
കര്‍ഷകന്റെ
മനസ്സോളം വരുമോ?
ഒത്തിരി പറയാനുണ്ട്
പോലും
കേള്‍ക്കാനാര്‍ക്കും നേരമില്ല.
ഇല്ലെങ്കിലും
ശവമന്ജത്തിനരുകില്‍
ആരെങ്കിലും
കഥ കേള്‍ക്കാന്‍
ഇരിക്കുമോ?Click here for Malayalam Fonts

2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ആട്ടോഗ്രാഫ്

മുറി വ്രിത്തിയാക്കുന്നതിനിടെ
മുന്നില്‍ തെറിച്ച് വീണ കടലാസ്സുകള്‍ക്കിടയില്‍
കണ്ണുകളെ വിസ്മയിപ്പിച്ച കൊച്ച് ഡയറി
കന്മദം ഒഴുകിയ പോലൊരു നീറ്റല്‍
സമ്മാനിച്ച് കൊണ്ട്,ഇറയത്തും,മറയത്തും
സൌഹ്രദങ്ങളെ മുഖ രൂപമാക്കി തന്നു.
പാഠശാല വിട്ടൊഴിയുബോള്‍
പരസ്പരം പകര്‍ത്തി എഴുതിയ
ഒരു കൊച്ച് ഡയറി കുറിപ്പിനു
ഒരായിരം കഥകള്‍ ചൊല്ലാനുണ്ടെന്ന്‍
ഉണ്ണിയുടെയും,ഉമയുടെയും
ഉറുമിപ്പോരെഴുത്ത് കാട്ടി തന്നു.
മനസ്സിന്റെ പാളികള്‍ക്കിടയില്‍ മറഞ്ഞു പോയ
മുഖങ്ങളുടെ നീണ്ട നിര.
ഒരു പേരില്‍ ,ഒരു സിഗ്നേഛറില്‍
കത്തിപ്പടരുന്ന വിശേഷങ്ങള്‍.
"വര്‍ഷ മേഘങ്ങള്‍ പെയ്തൊഴിഞ്ഞാലും
സൌഹ്രദം കൈ വെടിയല്ലെ"
മഞ്ജുവിന്റേതാണല്ലൊ ഈശ്വരാ...!
അവളെവിടെയാണിപ്പോള്‍
തൊട്ടപ്പുറത്തിരുന്ന ശെമീമ
തിരസ്കരിച്ച ഡയറിയില്‍
വല്‍സലയുടെ കയ്യൊപ്പ്.
ഡോക്ടര്‍,ഇഞ്ജിനീയര്‍.വക്കീ​‍ല്‍
എന്നിങ്ങനെ ഉന്നതരായവര്‍
സര്‍ക്കാര്‍ ഗുമസ്ഥന്‍ ,ഒട്ടോറിക്ഷാ ഡ്രൈവര്‍
പോലീസ്,പട്ടാളക്കാര്‍,പ്രവാസികള്‍
ജീവിതത്തിന്റെ നാനാ തുറകളില്‍
പുതിയ വേഷം ധരിച്ച് മറഞ്ഞവര്‍.
സൌഹ്രദത്തിന്റെ നടവഴിയില്‍
പുരുഷന്മാര്‍ ഓരോ ടൈറ്റിലും പേറി വരുന്നു.
സ്തീകള്‍ എവിടെയാണു.?
അമ്മമാരായി,കുടുംബിനികളായി
പുതിയ വേഷങ്ങളില്‍ അവരും തിരക്കിലായിരിക്കാം
ജീവിച്ചിരിക്കുന്നവരെ സ്മരിച്ച്
മണ്മറഞ്ഞവര്‍ക്ക് പ്രണാമമര്പ്പിച്ച്
ഞനീ ഓട്ടോഗ്രാഫ് മടക്കി.
***************************

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

പ്രണയം

പ്രണയത്തിനു എന്ത് രൂപമാണ്?
പ്രണയിക്കുന്നവരോട് കരുതിയ ചോദ്യം.

എന്റെ പ്രണയം തുടങ്ങിയത്
മനസ്സില്‍ മിന്നലാട്ടം പോലെ
ഏതോ ഒരു മുഖശ്രീയില്‍ നിന്നും.
മെഴുകുതിരി വെട്ടം പോലെ
ഉള്ളില്‍ ഉരുകി ഒലിച്ചു കൊണ്ടിരുന്നു.
കത്തിയ വേഗത്തില്‍ അണയാതിരിക്കാന്‍
കാറ്റിനെ പുതപ്പിട്ട് മൂടി
ഒന്ന്‍ മിണ്ടിയിരുന്നെങ്കില്‍
വെയിലിലെ മഞ്ഞ് തുള്ളി
ആകുമായിരുന്നൊ?

പ്രണയത്തിനു മഞ്ഞ് തുള്ളിയുടെ
രൂപമാണെന്ന്‍ തോന്നുന്നു!

2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സ്വപ്നം

വഴി വക്കിലോ അതോ നിദ്രയിലോ
കണിക്കൊന്ന പൂത്ത മേടത്തിലോ
ചിങ്ങം വിടര്‍ത്തിയ അത്തക്കളത്തിലോ
സഹ്യനെ തഴുകി വരും
പുലര്‍ വെട്ടത്തിലോ
കതിരുലഞ്ഞ പാടത്തിലോ
നിലാവലിഞ്ഞ കയലോളത്തിലൊ
തിരയെടുത്ത മന്‍വീട്ടിലോ
കടലിലാഴ്ന്ന സന്ധ്യയിലൊ
ജീവിതം നിറമേകിയ മണലാരണ്യത്തിലൊ
ഒട്ടകം തേടും മരുപ്പച്ചയിലൊ
സഖിയുടെ സ്നേഹാശ്രുക്കള്‍ വീണ
കടലാസ്സിലോ
നാളെയുടെ വിജയത്തിനായ്
പൊരുതിയഴിച്ച വിലങ്ങിലോ
പ്രാര്‍ത്ഥനക്കിരുന്ന തുണ്ട് പായയിലോ
തലച്ചോര്‍ തിന്ന പ്രത്യയ ശാസ്ത്രത്തിലോ
അറിയില്ല അറിയില്ലെനിക്ക്‌
എവിടെയണെന്‍ സ്വപ്നത്തിന്‍
വിത്ത് പാകനിരുന്നത്.


ഓര്‍മ്മയ്ക്ക് നിറമേകി വിണ്ണില്‍
ഓമന തിങ്കളായ്‌ വന്നണഞ്ഞ
പൊന്നോമല്‍ കുഞ്ഞിന്‍ മുഖം
കൊച്ചരിപ്പല്ലിന്‍ വെണ്മ തു‌കിയ
ചിരിയിണക്കത്തിലെന്‍ ഹൃദയം
രചിച്ച പുത്തന്‍ പ്രതീക്ഷകള്‍
മാറോട് ചേര്‍ത്ത് ഞാന്‍
പുതു സ്വപ്‌നങ്ങള്‍ കോര്‍ക്കുന്നു
***** ***** *****

2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

*****സ്നേഹം *******

കളിതൊട്ടിലിലാടി
കളിമണണിലിഴഞ്ഞ്
കളമൊഴിയുന്നുവോ
സ്കൂള്‍ വരാന്തയിലുമീ
കലാലയ വേദിയിലും !
കവിതയായി ,കനക
സ്വപ്നമായ് പിന്നെ
മിഴിക്കോണിലിടയും
മധുര ഭാഷയായ്‌
ആദ്യ രാത്രി വിരിയും
രതിയായകലുന്നുവോ !
ഒട്ടി വലിഞ്ഞ ദേഹവും
കുഴിഞ്ഞ കണ്ണുകളും
നിലത്തെന്തോ തിരയും
കൈവിരല്‍ കുമ്പിളും
തേടുന്നതെന്തെന്നറിയെ
രംഗമോഴിയുന്നുവോ !
അസ്തമിച്ച പകലും
തിളങ്ങും കടലുമീ
പുഴവക്കും , വയലും
താണ്ടി മടങ്ങും വഴി
മേല്ലെയുണരും ചന്ദ്ര
പ്രഭയ്ക്കകബടിയാകും
തരകങ്ങളില്‍ മിഴി
പരതി നടക്കവെ
പഴയൊരു ഗാനം പോലെന്നെ
തഴുകിയുണര്‍ത്തിയകലുന്നുവോ !
പ്രഭാതമായുണര്‍വ്വിന്‍
രാഗ വീചികളായ്
സല്ലപിച്ചു മടങ്ങും
സതീര്ഥ്യനല്ലെന്കിലും
ഇല്ലിനിയോരിക്കലും
നിന്‍ പരിമളമീ പാരില്‍
സൌഹ്രദ സാന്നിദ്ധ്യവും
സംവേദനവും........!