മുറി വ്രിത്തിയാക്കുന്നതിനിടെ
മുന്നില്‍ തെറിച്ച് വീണ കടലാസ്സുകള്‍ക്കിടയില്‍
കണ്ണുകളെ വിസ്മയിപ്പിച്ച കൊച്ച് ഡയറി
കന്മദം ഒഴുകിയ പോലൊരു നീറ്റല്‍
സമ്മാനിച്ച് കൊണ്ട്,ഇറയത്തും,മറയത്തും
സൌഹ്രദങ്ങളെ മുഖ രൂപമാക്കി തന്നു.
പാഠശാല വിട്ടൊഴിയുബോള്‍
പരസ്പരം പകര്‍ത്തി എഴുതിയ
ഒരു കൊച്ച് ഡയറി കുറിപ്പിനു
ഒരായിരം കഥകള്‍ ചൊല്ലാനുണ്ടെന്ന്‍
ഉണ്ണിയുടെയും,ഉമയുടെയും
ഉറുമിപ്പോരെഴുത്ത് കാട്ടി തന്നു.
മനസ്സിന്റെ പാളികള്‍ക്കിടയില്‍ മറഞ്ഞു പോയ
മുഖങ്ങളുടെ നീണ്ട നിര.
ഒരു പേരില്‍ ,ഒരു സിഗ്നേഛറില്‍
കത്തിപ്പടരുന്ന വിശേഷങ്ങള്‍.
"വര്‍ഷ മേഘങ്ങള്‍ പെയ്തൊഴിഞ്ഞാലും
സൌഹ്രദം കൈ വെടിയല്ലെ"
മഞ്ജുവിന്റേതാണല്ലൊ ഈശ്വരാ...!
അവളെവിടെയാണിപ്പോള്‍
തൊട്ടപ്പുറത്തിരുന്ന ശെമീമ
തിരസ്കരിച്ച ഡയറിയില്‍
വല്‍സലയുടെ കയ്യൊപ്പ്.
ഡോക്ടര്‍,ഇഞ്ജിനീയര്‍.വക്കീല്‍
എന്നിങ്ങനെ ഉന്നതരായവര്‍
സര്‍ക്കാര്‍ ഗുമസ്ഥന്‍ ,ഒട്ടോറിക്ഷാ ഡ്രൈവര്‍
പോലീസ്,പട്ടാളക്കാര്‍,പ്രവാസികള്‍
ജീവിതത്തിന്റെ നാനാ തുറകളില്‍
പുതിയ വേഷം ധരിച്ച് മറഞ്ഞവര്‍.
സൌഹ്രദത്തിന്റെ നടവഴിയില്‍
പുരുഷന്മാര്‍ ഓരോ ടൈറ്റിലും പേറി വരുന്നു.
സ്തീകള്‍ എവിടെയാണു.?
അമ്മമാരായി,കുടുംബിനികളായി
പുതിയ വേഷങ്ങളില്‍ അവരും തിരക്കിലായിരിക്കാം
ജീവിച്ചിരിക്കുന്നവരെ സ്മരിച്ച്
മണ്മറഞ്ഞവര്‍ക്ക് പ്രണാമമര്പ്പിച്ച്
ഞനീ ഓട്ടോഗ്രാഫ് മടക്കി.
***************************