വാക്കുകളില്‍ വാചാലമാകും നമ്മളില്‍
വാമൊഴി അറിയാതെ 'നാം'അകലുന്നു
പഴിക്കുന്നു ഓരോന്നിനും അവരെ
പതിയെ മറക്കുന്നു 'സ്വയം'
ആരാണി വൈറ്റ് കോളര്‍
ആരാണി തൊഴിലില്ലാത്തവന്‍
വരണ്ട വയലുകള്‍ നോക്കി
മണ്ട ചിഞ്ഞ തെങ്ങുകള്‍ നോക്കി
മലിനമാം കായല്‍ നോക്കി
വരളും തൊണ്ടയാല്‍ ഉച്ചത്തില്‍
നിങ്ങള്‍ കാണുന്നില്ലേ എന്ന്
നീട്ടുന്നു നാവു സ്വയം അറിയാതെ!
എനിക്കുണ്ണാന്‍ അരിവേണം
എനിക്കണിയാന്‍ വസ്ത്രം വേണം
പോകാന്‍ നല്ല കാറ് വേണം
പൊങ്ങച്ചത്തിനു കുറച്ചു സ്വര്‍ണ്ണവും
വിയര്‍ക്കാന്‍ തമിഴരുണ്ടേ
വിതയ്കാന്‍ തെലുങ്കരുണ്ടേ
വിവാദത്തിനു മലയാളിയുണ്ടേ
വിഷണണനായ് സ്വയം മുഖത്ത് തുപ്പുന്നു ഞാന്‍.
മുറി തണുപ്പിച്ചുറങ്ങാന്‍ എ സി വേണം
കറണ്ടിനു അമേരിക്കയെ തേടാം
നടുവോടിയാതെ ബൈക്കോടിയ്കാന്‍
നല്ല റോഡു വേണം
എന്റെ മതില്‍ തൊടരുത്
എന്ത് കൊണ്ടവനെ തൊടുന്നില്ല
വാഷിംഗ് മെശീന്‍ വേണം
ആണ് വൈദ്യുതി വേണ്ടേ വേണ്ട
എന്റെ ടി വി മുടങ്ങരുത്
ജല വൈദ്യുതി വേണ്ടേ വേണ്ട
വയല് നികത്തും വീട് വെയ്ക്കും
അരിയെവിടെ പയറെവിടെ സര്‍ക്കാരെ?
എന്തിനു മുക്ക് പൊത്തുന്നു നീ
എന്റെ കക്കുസിന്റെ പൈപ്പ് ഞാനെവിടെ നീട്ടും.
അഞ്ചു സെന്ററില്‍ ഞാന്‍ അഞ്ചു നില കെട്ടും
നീ ആരെടാ എന്റെ സ്വാതന്ത്ര്യം അളക്കാന്‍.
******** ***************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ