പൂവായ് പിറന്നതവളുടെ കുറ്റം
കരി വണ്ടുകള്‍ ഒത്തിരി
വട്ടം ചുറ്റിയെങ്കിലും
സൂര്യ താപത്തിലുംമഴക്കാറ്റിലും
വാടി വീഴാതെ നിന്നതവളുടെ കുറ്റം.
സുഗന്ധ പൂരിതമാം
സുഗന്ധ പൂരിതമാം
കുറച്ചു ദിനങ്ങളാണെങ്കിലും
മുള് മുനകള്‍ കാവല്‍ നില്ക്കും
ഗമയാലോത്തിരി നടിച്ചു.
ഒളിച്ചിരുന്നൊരു നാള്
തേന്‍ മൊത്തി കുടിച്ചു
കടന്നു പോയ
കരി വണ്ടിന് മുഖമോര്‍ക്കാന്‍
അവളേറെ ശ്രമിച്ചു.
വെണ് പ്രഭാ പൂരത്തിലും
തേന്‍ നുകര്‍ന്ന രസത്താല്‍
മിഴി അടഞ്ഞു പോയതവളുടെ കുറ്റം.
ഇന്നവള്‍ യവ്വനത്തിന് ഇതള്‍ വാടി
ആര്‍ക്കും വേണ്ടാതാലയങ്ങളില്‍
കൊഴിഞ്ഞ് കിടപ്പുണ്ട്
പാതയോരങ്ങളില്‍
പാത സ്പര്‍ശമേറ്റ്
ചതഞ്ഞു കിടപ്പുണ്ട്.
മണ്ണിന് മാറില്‍
വിരിമാറുയര്ത്തി തുടിച്ചു നില്ക്കും
പുതിയ പൂവിനെ നോക്കി
വിങ്ങും ഹൃദയത്താല്‍
അവളോതി
ഒരു പൂവായ് നീ എന്തിനു പിറന്നു.
******************************************
10 അഭിപ്രായങ്ങൾ:
എല്ലാം അവളുടെ കുറ്റമാണു.. ഒരു പൂവായ് നീ എന്തിനു പിറന്നു.
എഴുതി നന്നാക്കിയ കവിത
നന്നായിട്ട് ഉണ്ട്...
“വെണ് പ്രഭാ പൂരത്തിലും
തേന്‍ നുകര്‍ന്ന രസത്താല്‍
മിഴി അടഞ്ഞു പോയതവളുടെ കുറ്റം”
എല്ലാ വേശ്യകളുടെയും കുറ്റം ഇതൊക്കെത്തന്നെയാണ്. നന്നായിട്ടുണ്ട് വരികൾ.
ഒരു പൂവായ് നീ എന്തിനു പിറന്നു?
ഒരു പൂവായ് നീ എന്തിനു പിറന്നു?
കവിത കൊള്ളാം പക്ഷേ തലേക്കെട്ട് വേറെ എന്തെങ്കിലും ആകാമായിരുന്നൂ.
കവിത കൊള്ളാം പക്ഷേ തലേക്കെട്ട് വേറെ എന്തെങ്കിലും ആകാമായിരുന്നൂ.
കവിത മൊത്തത്തില്‍ നന്നായിരിക്കുന്നു. നല്ല ആശയം. ഗദ്യ കവിതയുടെ രീതിയും പദ്യത്തിന്റെ
രീതിയും ഇടകലര്‍ന്ന കാരണം അതിന്റെ ആസ്വാദനത്തില്‍ കുറവ് വരാം എന്ന് തോന്നി. അഭിനന്ദനങ്ങള്‍. വീണ്ടും
എഴുതുക.
:) eshtaayi
താങ്കളുടെ ബ്ലോഗുകൾ സന്ദർശിച്ചു. അടുത്തിടെ എഴുത്തൊന്നുമില്ലേ? സമയക്കുറവാകും. വല്ലപ്പോഴുമെങ്കിലും എഴുതി ബൂലോകത്ത് സജീവമാകുക.പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. ആശംസകൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ