പേജുകള്‍‌

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

മലയാളി മൊഴി

വാക്കുകളില്‍ വാചാലമാകും നമ്മളില്‍
വാമൊഴി അറിയാതെ 'നാം'അകലുന്നു
പഴിക്കുന്നു ഓരോന്നിനും അവരെ
പതിയെ മറക്കുന്നു 'സ്വയം'
ആരാണി വൈറ്റ്‌ കോളര്‍
ആരാണി തൊഴിലില്ലാത്തവന്‍
വരണ്ട വയലുകള്‍ നോക്കി
മണ്ട ചിഞ്ഞ തെങ്ങുകള്‍ നോക്കി
മലിനമാം കായല്‍ നോക്കി
വരളും തൊണ്ടയാല്‍ ഉച്ചത്തില്‍
നിങ്ങള്‍ കാണുന്നില്ലേ എന്ന്
നീട്ടുന്നു നാവു സ്വയം അറിയാതെ!

എനിക്കുണ്ണാന്‍ അരിവേണം
എനിക്കണിയാന്‍ വസ്ത്രം വേണം
പോകാന്‍ നല്ല കാറ് വേണം
പൊങ്ങച്ചത്തിനു കുറച്ചു സ്വര്‍ണ്ണവും
വിയര്‍ക്കാന്‍ തമിഴരുണ്ടേ
വിതയ്കാന്‍ തെലുങ്കരുണ്ടേ
വിവാദത്തിനു മലയാളിയുണ്ടേ
വിഷണണനായ് സ്വയം മുഖത്ത് തുപ്പുന്നു ഞാന്‍.

മുറി തണുപ്പിച്ചുറങ്ങാന്‍ എ സി വേണം
കറണ്ടിനു അമേരിക്കയെ തേടാം
നടുവോടിയാതെ ബൈക്കോടിയ്കാന്‍
നല്ല റോഡു വേണം
എന്റെ മതില്‍ തൊടരുത്
എന്ത് കൊണ്ടവനെ തൊടുന്നില്ല
വാഷിംഗ് മെശീന്‍ വേണം
ആണ് വൈദ്യുതി വേണ്ടേ വേണ്ട
എന്റെ ടി വി മുടങ്ങരുത്‌
ജല വൈദ്യുതി വേണ്ടേ വേണ്ട
വയല് നികത്തും വീട് വെയ്ക്കും
അരിയെവിടെ പയറെവിടെ സര്‍ക്കാരെ?

എന്തിനു മു‌ക്ക് പൊത്തുന്നു നീ
എന്റെ കക്കുസിന്റെ പൈപ്പ് ഞാനെവിടെ നീട്ടും.
അഞ്ചു സെന്ററില്‍ ഞാന്‍ അഞ്ചു നില കെട്ടും
നീ ആരെടാ എന്റെ സ്വാതന്ത്ര്യം അളക്കാന്‍.
******** ***************

2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സുര്യന്‍


ഒരേവഴിയില്‍ ഒരേകോണില്‍
തിരോദാനമാകും രഹസ്യം
കന്യാകുമാരി തന്‍ മനസ്സില്‍
കിടിയിരിക്കട്ടെയെങ്കിലും
ശോണിത ഹൃദയത്തിനെന്തിത്ര
ശോകം;കല്‍ക്കരിയിലഗ്നി
തല പോക്കുന്ന പോലെ.
വേഷങ്ങളോരോന്നിറക്കി വെയ്ക്കും
പ്രക്രതി തന്‍ സനാഥനല്ലെ
മുത്തഛനാലിനും,തുമ്പ പൂവിനും
പക്ഷി മ്രിഗാദികള്‍ക്കെല്ലാം.
നിന്‍ തണലിലോരോ പൈതലും
ഭു‌മിയില്‍ സര്‍വ്വന്ജരാകെ
ഓരോ ജീവ തുടിപ്പിനും സാക്ഷിയായ്‌
ഓടി മറയുന്ന നേരത്ത്‌ മെല്ലെ
തൊട്ടാ വാടികള്‍ തല ചയ്ക്കുന്ന പോലെ
പക്ഷികള്‍ കൂടണയുന്ന പോലെ
ആഴി തന്‍ അനന്തത തേടുന്ന നിന്‍
ആത്മ രഹസ്യ ആരറിയാന്‍
മുല്ലയ്ക്ക് നറുമണം തന്ന പോലെ
ചെമ്പരുത്തിയ്കാ നിറം കൊടുത്ത പോലെ
നരകത്തോപ്പില്‍ പീതം വിതച്ച പോലെ
ഈന്തപ്പനയ്ക്കാ ഹൃദയം കൊടുത്തപോലെ
നിന്‍ മനോ കാന്തി ആരുതേടാന്‍
അരുതരുതു വരാതിരിക്കരുത്
അരുണോദയം കൊണ്ടെന്നുമെന്നും
ആത്മ തേജസ്സ്വിന്‍ സാമീപ്യമൊന്നുമാത്രം
അശുക്കള്‍ ഞങ്ങളീ ഭു‌മിയില്‍ നില്പു‌.

2009 ഓഗസ്റ്റ് 16, ഞായറാഴ്‌ച

തവളകള്‍

വഴി തേടി ഇറങ്ങിയ വെള്ളത്തിന്‍
വഴി തടഞ്ഞ പുല്‍കൊടി തന്‍
മാറില്‍ വീണ പരാഗങ്ങള്‍
മിഴി പൂട്ടി ഉറങ്ങി.
വിഷുക്കണി തേടിയെത്തിയ
കൊന്ന തന്‍ മലരില്‍
വിഷ വാതകം നിറയ്ക്കും
വരണ്ട മേഘങ്ങള്‍.
വളരുന്നു നമ്മളോരോ ചുവടും
മണ്ണേത് വിണ്ണേതന്നിയാതെ
തളരുന്നു നമ്മളോരോ ചുവടും
രവേത് പകലേതെന്നറിയാതെ........
വരുമായിരിക്കാം -
നിഴല്‍ പക്ഷിയായ്
നിറ പറയും നിലവിളക്കുമായ്
വയല്‍ വരബിലിരിന്നാകിളി
വീണ്ടും പാടി...
വരുമായിരിക്കാം
നെല്ല് പൂത്തകാലം
കുളം നിറഞ്ഞ കാലം
വഴി തേടിയിറങ്ങിയ വെള്ളത്തിന്‍
വഴി തടഞ്ഞാരോ കെട്ടിയ
മതിലിന്നക്കരെ നിന്നായ്
തവളകള്‍ കരഞ്ഞു
വരുമായിരിക്കാം ....
വിഷ വാതകങ്ങളില്‍
കരഞ്ഞിറങ്ങും മേഘങ്ങള്‍.

2009 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ആല്‍ബം

ഓര്‍മ കുരുക്കിലോരാല്‍ബം... ..... കണിയാപുരം നൗഷാദ്
ഒരു നാള്‍ മറിച്ച നേരം
രാഗം പകര്‍ന്ന വഴിയോ
രവി താണ കടലോ
മിഴിക്കോണില്‍ വീണ
മുഖത്തിനരികെ

ചില്ലിട്ട ചിത്രങ്ങള്‍ മാഞ്ഞെക്കിലും
ചിതലരിക്കാതെ വെച്ചൊരീ
ആല്‍ബത്താളുമെന്നോര്‍മ്മയും
ആത്മ നൊമ്പരമായ്‌ തീര്‍ന്നു
ഉള്ളിലെ പൂമേട വിരിഞ്ഞെന്കിലും
ഉലകം തിരിഞ്ഞ നാളിലീ
മൊട്ടിട്ട സ്നേഹം കൊഴിഞ്ഞു
മനമെങ്ങോ വേറിട്ടു നിന്നു.
പകല്‍ കിനവുപോല്‍
പതിയെ മടക്കിയെന്‍ ആല്‍ബം

ഗസല്‍ രാവ്

ഗസല്‍ പക്ഷികള്‍ പാടുന്നു ....കണിയാപുരം നൗഷാദ്
ഗസല്‍ പക്ഷികള്‍ പാടുന്നു ............
നിഴലുളള രാവുകളുണരുന്നു
ഞാനുമെന്‍ സഖിയും
ഹ്രദയം ചേര്‍ത്ത് വെച്ചൊരു
മാരിവില്ലൊരുക്കുന്നു.
മാരിവില്ലില്‍ കോര്‍ത്ത
മാനസ്സ സ്വപ്‌നങ്ങള്‍
മാനമായ് , മൌനമായ്‌.......
മണ്ണില്‍ നനഞ്ഞൊരു വിത്തായ്
ഹ്രദയത്തില്‍് തന്നെ പകുത്തു
ഹ്രദയം പകുത്ത നമ്മള്‍ തന്‍ പൂങ്കാവില്‍
എത്ര പൂക്കള്‍ വിരിഞ്ഞു
വിരിഞ്ഞ പൂക്കള്‍ തന്‍
നറുമണമൊക്കെയും
എത്ര ദിനങളറിഞ്ഞു
ദിനങ്ങളില്‍് നാമറിഞ്ഞ സത്യങ്ങളൊക്കെയും
കണ്ണിലെ പ്രകാശമാണെന്നറിഞ്ഞു
രാത്രി തന്‍ പ്രഭാതമെന്നറിഞ്ഞു.

റംസാന്‍ നിലാവ്‌

ഭക്തി ഗാനം
റംസാന്‍ നിലാവ്‌
രചന : കണിയാപുരം നൗഷാദ്
മ്യൂസിക്‌ : എഫ്‌ .സലിം കണിയാപുരം
പാടിയത്‌ : അജയ് തിലക്

റംസാന്‍ നിലാവിന്‍ പെരുമയില്‍
തക്ക്ബീര്‍ ധ്വനികളുയര്‍ന്നീടവെ (2 )
മനസ്സിന്റെ മരുക്കയത്തിലെങ്ങോ
ഖഅബാലയത്തിന്‍ ചിത്രം തെളിഞ്ഞു (2 )
റംസാന്‍ നിലാവിന്‍ ........
ഒരു പ്രദക്ഷിണ മോഹം വിരിഞ്ഞു
അതൊരു സ്വപ്നമണെന്നറിഞ്ഞു ....(2
ജീവിതത്തിന്റെ പ്രാര്‍തഥന യുഗത്തില്‍
ജന്മം നല്കി അനുഗ്രഹിച്ചു
റംസാന്‍ നിലാവിന്‍ ....
മധുര മംഗല്യ സാഫല്യവും
മക്കളനുഭവിക്കും സൗഭാഗ്യവും (2
മറവിയില്ലെങ്കിലും എന്‍ മനസ്സില്‍
എപ്പോഴോ പ്രതിഷ്ടിച്ച മോഹം (2
റംസാന്‍ നിലാവിന്‍...
ഇന്നല്ലെങ്കില്‍ നാളെ വരും
എനിക്കുമാ ശ്രേഷ്ട ഭൂമിയിലെത്താന്‍ (2
ദിനമേറെ ബാക്കിയുണ്ടാവുമോ
സ്വപ്നം ഇല്ലെങ്കിലെന്തു ജീവിതം
റംസാന്‍ നിലാവിന്‍ .....

2009 ജൂലൈ 25, ശനിയാഴ്‌ച

മദര്‍ തെരേസ


ജീവന്റെ തുടിപ്പറിഞ്ഞ സ്നേഹമേ
നീ പോയ് മറഞ്ഞ വഴിയിലാ
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടാവും
രാക്കിളികള്‍ കരയുന്നുണ്ടാവും
പയ്യെ,നീയിന്നുപേക്ഷിച്ചവര്‍
സ്നേഹത്തിനായ് കൊതിക്കും
നിന്റെ ജീവനെടുത്തവരെ ശപിക്കും
അപ്പോഴും 'ദൈവ നിശ്ചയമെന്നു'ചൊല്ലി
നീ അവരെ ആശ്വസിപ്പിക്കും
അതെ,പെയ്യുന്ന മഴയും
മഞ്ഞു മേഘങ്ങളും ,ചെറു വെയിലും
നിന്‍ ആശ്വാസ വാക്കു ചൊരിയും.

ഇനിയിന്നു ഞാനുച്ചരിക്കുന്ന
വാക്കുകളെനിക്കു മാത്രമല്ല
നിന്റെ സ്വര്‍ഗത്തില്‍ കത്തി നില്ക്കും
മെഴുതിരി വെട്ടം പോലെ
നിനക്കൊപ്പം നീങ്ങിയ ആയിരങ്ങള്‍ പോലെ
ആത്മ പ്രകാശമായ് നിന്‍ കാലടികള്‍
പകര്‍ന്ന വഴി തിരയും.